Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പണ്‍;പി.വി സിന്ധു പുറത്ത്, ശ്രീകാന്ത് ഫൈനലില്‍

french open semi final pv sindhu failed
Author
First Published Oct 28, 2017, 9:20 PM IST

പാരിസ്: ഫൈനലിലെത്താതെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്. ജപ്പാന്‍റെ അകാനേ യെമഗുച്ചി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 14-21, 9-21. രണ്ടു സെറ്റുകളിലും പോരാട്ടവീര്യം പുറത്തെടുക്കാതെയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം അടിയറവ് പറഞ്ഞത്.  

അതേസമയം എച്ച് എസ് പ്രണോയിയെ പരാജയപ്പെടുത്തി കിടമ്പി ശ്രീകാന്ത് പുരുഷ ഫൈനലിലെത്തി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ നേടിയാണ് ശ്രീകാന്തിന്‍റെ വിജയം. സ്കോര്‍ 14-21, 21-19, 21-18. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശ്രീകാന്ത് കടുത്ത പോരാട്ടത്തില്‍ രണ്ടും മൂന്നാം സെറ്റുകള്‍ സ്വന്തമാക്കി. നേരത്തെ ഡെന്‍മാര്‍ക് ഓപ്പണില്‍ ഇന്ത്യയുടെ കിടമ്പി ശ്രീകാന്ത് കിരീടം നേടിയിരുന്നു.  

Follow Us:
Download App:
  • android
  • ios