പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ സമ്മാനം. മോദിയുടെ പേരെഴുതിയ ജഴ്സിയാണ് ഇന്‍ഫാന്‍റിനോ സമ്മാനിച്ചത്...

ബ്യൂണസ് ഐറിസ്: ജി 20 ഉച്ചകോടിക്കായി അർജന്‍റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ അപ്രതീക്ഷിത സമ്മാനം. മോദിയുടെ പേരെഴുതിയ ജഴ്സിയാണ് ഇന്‍ഫാന്‍റിനോ സമ്മാനിച്ചത്. 

Scroll to load tweet…

ഇന്‍ഫാന്‍റിനോയ്ക്ക് ഒപ്പമുള്ള ചിത്രം മോദി ട്വിറ്റ് ചെയ്തു. അർജന്‍റീനയിലേക്ക് വരുമ്പോൾ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്നും അർജന്‍റീന താരങ്ങൾ ഇന്ത്യയിൽ ജനപ്രിയരാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.