സച്ചിന്‍റെ ആരുമറിയാത്ത കഥയുമായി ഗാംഗുലി

First Published 1, Mar 2018, 10:19 PM IST
ganguly reveals about sachin tendulkar
Highlights
  • സച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഗാംഗുലി

കൊല്‍ക്കത്ത: ഗാംഗുലി-സച്ചിന്‍ സഖ്യം ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു. ദീർഘകാലമാണ് ഇരുവരും ഇന്ത്യന്‍ കുപ്പായത്തില്‍ ഒരുമിച്ച് കളിച്ചത്. ക്രീസിലെ തന്‍റെ മികച്ച പാർട്ണറെ കുറിച്ച് നിർണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദാദയിപ്പോള്‍. 1996ല്‍ ലോഡ്സിലെ തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിന്‍ സഹായിച്ച കാര്യമാണ് ഗാംഗുലി ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. 

ലോഡ്സില്‍ ഗാംഗുലി തകർപ്പന്‍ സെഞ്ചുറിയടിച്ച് നില്‍ക്കവെ മത്സരം ചായയ്ക്ക് പിരിഞ്ഞു. എന്നാല്‍ ചായ കുടിക്കുന്നതിനിടെയാണ് തന്‍റെ ബാറ്റിന്‍റെ പിടി പൊട്ടിയ കാര്യം ഗാംഗുലി ശ്രദ്ധിക്കുന്നത്. 15 മിനുറ്റ് മാത്രമുള്ള ഇടവേളയില്‍ വിശ്രമിക്കാന്‍ പോലും സമയമില്ലാത്തപ്പോള്‍ ദാദ ആകെ അങ്കലാപ്പിലായി. എന്നാല്‍ ഗാംഗുലിയോട് ചായ കുടിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെട്ട സച്ചിന്‍ ബാറ്റ് ടേപ്പ് ഒട്ടിച്ച് ശരിയാക്കി നല്‍കുകയായിരുന്നു.

loader