Asianet News MalayalamAsianet News Malayalam

പുഷ്‌കാസ് അവാര്‍ഡ് സലായ്ക്ക് കൊടുത്തതോടെ അവാര്‍ഡിന്റെ മൂല്യമിടിഞ്ഞു: ഗരെത് ബെയ്ല്‍

ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരന്നിരുന്നു. അതിനുമാത്രം എന്ത് യോഗ്യതയാണ് ആ ഗോളിന് ഉണ്ടായിരുന്നതെന്ന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും ചോദ്യമുയര്‍ന്നു.

Gareth Bale on Puskas award and Salah
Author
Madrid, First Published Dec 4, 2018, 5:44 PM IST

മാഡ്രിഡ്: ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരന്നിരുന്നു. അതിനുമാത്രം എന്ത് യോഗ്യതയാണ് ആ ഗോളിന് ഉണ്ടായിരുന്നതെന്ന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും ചോദ്യമുയര്‍ന്നു. അവാര്‍ഡിന് അര്‍ഹമായ ഗോളിനേക്കാള്‍ മനോഹരമായ ഗോളുകള്‍ സലാ തന്നെ നേടിയിട്ടുണ്ടെന്നുള്ള സംസാരവും വന്നു. ഇപ്പോള്‍, അവാര്‍ഡ് നല്‍കിയപ്പോഴും ഗോളിനെ കുറിച്ചുള്ള സംസാരം ഒരിക്കല്‍കൂടി തലപ്പൊക്കുകയാണ്. 

റയല്‍ മാഡ്രിഡ് താരം ഗരെത് ബെയ്‌ലാണ് സലായുടെ ഗോളിനെ കുറിച്ച് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡ് മുഹമ്മദ് സലായ്ക്ക് കൊടുത്തതോടെ പുരസ്‌കാരത്തിന്റെ മൂല്യം ഇടിഞ്ഞെന്ന് റയല്‍ മാഡ്രിഡ് താരം പറഞ്ഞു. എങ്കിലും സലായുടേത് മികച്ച ഗോളായിരുന്നുവെന്നും താരം കൂട്ടി ചേര്‍ത്തു. 

ബെയ്ല്‍ തുടര്‍ന്നു.. സലാഹിന്റെത് മികച്ച ഗോളായിരുന്നെങ്കിലും, അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍തന്നെ ഞാന്‍ അത്ഭുതപെട്ടിരുന്നു. സത്യത്തില്‍ ആ തീരുമാനം അവാര്‍ഡിന്റെ മഹത്വം കുറയ്ക്കുകയാണ് ചെയ്‌തെന്നും ബെയ്ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഞാന്‍ ലിവര്‍പൂളിനെതിരെ നേടിയ ഓവര്‍ഹെഡ് കിക്കും അവാര്‍ഡിന് അര്‍ഹമാണെന്നും വെയ്ല്‍സ് താരം കൂട്ടിച്ചേര്‍ത്തു. 

ബെയ്ലിന്റെ ഗോളിനെ കൂടാതെ റൊണാള്‍ഡോ യുവന്റസിന് എതിരെ നേടിയ ഓവര്‍ ഹെഡ് കിക്കിനേയും തഴഞ്ഞാണ് ഫിഫ പുഷ്‌കാസ് അവാര്‍ഡ് സലായ്ക്ക നല്‍കിയത്.

Follow Us:
Download App:
  • android
  • ios