‘ഐപിഎല്‍ പോലൊരു ലീഗ് എപ്പോളും അപ്രവചനീയമാണ്, എന്നാല്‍ നിലവിലെ ഫോം അനുസരിച്ച് കിരീടം ചെന്നൈയിലെത്താണ് സാധ്യത,
ഇത്തവണ ഐപിഎല്ലില് കിരീടം നേടാന് സാധ്യത ആരെന്ന് പ്രവചിച്ച് മുന് ഇന്ത്യന് പരിശീലകനും ബംഗളൂരു റോയല് ചലഞ്ചേഴ്സ് മെന്ററുമായ ഗാരി കിര്സ്റ്റണ്. ധോണിയുടെ നേതൃത്വത്തിലിറങ്ങുന്ന ചെന്നൈ സൂപ്പര് കിംഗ്സിസാകും ഇത്തവണ കിരീടം നേടുകയെന്നാണ് കിര്സ്റ്റന്റെ പ്രവചനം. ധോണിയുടെ ക്യാപ്റ്റന്സി തന്നെയാണ് ചെന്നൈയുടെ പ്ലസ് പോയിന്റെന്നും കിര്സ്റ്റന് പറഞ്ഞു. ടൂര്ണ്ണമെന്റിലെ ഏറ്റവും മികച്ച ടീം ചെന്നൈ തന്നെയാണെന്നും കിര്സ്റ്റന് വ്യക്തമാക്കി.
‘ഐപിഎല് പോലൊരു ലീഗ് എപ്പോളും അപ്രവചനീയമാണ്, എന്നാല് നിലവിലെ ഫോം അനുസരിച്ച് കിരീടം ചെന്നൈയിലെത്താണ് സാധ്യത, ഈ ടൂര്ണമെന്റിലെ ഏറ്റവും മികച്ച ടീം ചെന്നൈ സൂപ്പര് കിംഗ്സ് തന്നെയാണ്. അവരുടെ നായകനായ ധോണിയുടെ ഈ സീസണിലെ തകര്പ്പന് ഫോമിനെ എല്ലാവരും പ്രകീര്ത്തിക്കുന്നുണ്ട്, എന്നാല് തനിക്ക് അതില് യാതൊരു അത്ഭുതവുമില്ല, കാരണം എപ്പോഴും അവിശ്വസനീയമായ കാര്യങ്ങള് ഗ്രൗണ്ടില് നടപ്പിലാക്കാന് കഴിവുള്ള താരമാണ് ധോണി’ കിര്സ്റ്റന് പറയുന്നു.
ഈ സീസണില് കോലിയുടെ നേതൃത്വത്തില് ഇറങ്ങിയ ബംഗലൂരുവിന്റെ പ്രകടനം ദയനീയമായിരുന്നു. 10 മത്സരം പിന്നിടുമ്പോള് മൂന്ന് ജയം മാത്രം സ്വന്തമാക്കിയ ബംഗലൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചിരുന്നു.
