രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമിന്റെ നായക സ്ഥാനത്തു നിന്ന് ഗൗതം ഗംഭിര്‍ പിന്മാറി. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് വിശദീകരണം. വരുന്ന സീസണില്‍ ഇശാന്ത് ശര്‍മ്മ ഡല്‍ഹിയെ നയിക്കും. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ടീമിന് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനായിരുന്നില്ല. കോച്ചുമായി തര്‍ക്കിച്ചത് ഗംഭിറിന് നാല് മത്സരങ്ങളില്‍ വിലക്കും നേരിടേണ്ടി വന്നിരുന്നു.