ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും ക്യാപ്റ്റന് ചെറിയ റോളേ ഉള്ളൂവെന്നുമാണ് ധോണിയെ പിന്തുച്ചുളള ഗംഭീറിന്‍റെ പ്രസ്താവന. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറയുന്നത് പറഞ്ഞു. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ധോനിക്കെതിരായ വിമര്‍ശനങ്ങള്‍ മനസിലാക്കാം. ബാംഗ്ലൂരിനെതിരെ മികച്ച സ്‌കോര്‍ (191) തന്നെയാണ് പൂനെ സ്വന്തമാക്കിയത്. പക്ഷെ, ബാംഗ്ലൂരിലെ ചെറിയ ഗ്രൗണ്ടില്‍ ഒരു 25 റണ്‍സെങ്കിലും കുറവായിരുന്നു അത്'

ബൗളിങില്‍ ബാംഗ്ലൂരിന്‍റെ ലോകേശ് രാഹുല്‍, ഡിവില്ല്യേഴ്‌സ് എന്നിവരെ പെട്ടെന്ന് പുറത്താക്കാന്‍ പൂനെ ടീമിന് കഴിഞ്ഞു. പക്ഷെ, വിരാടിന്‍റെയും വാട്‌സന്‍റെയും പ്രകടനം അതി മനോഹരമായിരുന്നു. ടീം ഗെയിമാണ് ക്രിക്കറ്റില്‍ ജയം കൊണ്ടു വരുന്നത്. തോല്‍വിയില്‍ ക്യാപ്റ്റനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല' ഗംഭീര്‍ പറയുന്നു.

കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ തോറ്റതോടെ ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് ഗംഭീര്‍ പിന്തുണയുമായെത്തിയത്.