ഗെയിലിനോട് ചെന്നൈ; ദയവു ചെയ്ത് ഒരോവറെങ്കിലും റെസ്റ്റെടുക്കാന്‍ പറ്റുമോ !

First Published 16, Apr 2018, 12:48 PM IST
Gayle please take some rest For one over atleast  Pretty please
Highlights

ഒടുവില്‍ ചെന്നൈക്ക് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ തന്നെ ഗെയിലിനോട് അത് ചോദിക്കേണ്ടിവന്നു

ചെന്നൈ: പതിനൊന്നാം ഐപിഎല്ലിലെ അരങ്ങേറ്റം അര്‍ധസെഞ്ചുറിയോടെ ക്രിസ് ഗെയില്‍ ആഘോഷമാക്കിയപ്പോള്‍ അത് താളം തെറ്റിച്ചത് ചെന്നൈയുടെ വിജയപരമ്പരയെയായിരുന്നു. തുടര്‍ച്ചയായി രണ്ടു കളികള്‍ ജയിച്ച് മൂന്നാം ജയം തേടിയിറങ്ങിയ ചെന്നൈയെ കെഎല്‍ രാഹുലും ക്രിസ് ഗെയിലും ചേര്‍ന്ന് നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. എട്ടാം ഓവറില്‍ 100ന് അടുത്തെത്തിയ പ‍ഞ്ചാബ് രാഹുല്‍ വീണശേഷവും അടി തുടര്‍ന്നു.

ഒടുവില്‍ ചെന്നൈക്ക് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ തന്നെ ഗെയിലിനോട് അത് ചോദിക്കേണ്ടിവന്നു. ഗെയില്‍ ദയവു ചെയ്ത് ഒന്ന് വിശ്രമിക്കു, കുറഞ്ഞത് ഒരോവറെങ്കിലും. ഇന്നലെ ഗെയില്‍ അടിച്ചു തകര്‍ക്കുന്നതിനിടെ ചെന്നൈയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ അഭ്യര്‍ഥന പ്രത്യക്ഷപ്പെട്ടത്.

33 പന്തില്‍ 63 റണ്‍സടിച്ചാണ് ഗെയില്‍ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയത്. ഏഴ് ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിംഗ്സ്.

 

 

 

 

loader