യുവേഫ നാഷന്‍സ് ലീഗില്‍ ലോക ചാം്പ്യന്മാരായ ഫ്രാന്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്മാരായ ജര്‍മനിയെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഗ്രീസ്മാന്റെ ഇരട്ടഗോളുകളാണ് ഒരു ഗോളിന് പിന്നിട്ടു നിന്ന ഫ്രാന്‍സിനെ ജയത്തിലേക്കെത്തിച്ചത്.

പാരീസ്: യുവേഫ നാഷന്‍സ് ലീഗില്‍ ലോക ചാം്പ്യന്മാരായ ഫ്രാന്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്മാരായ ജര്‍മനിയെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഗ്രീസ്മാന്റെ ഇരട്ടഗോളുകളാണ് ഒരു ഗോളിന് പിന്നിട്ടു നിന്ന ഫ്രാന്‍സിനെ ജയത്തിലേക്കെത്തിച്ചത്. 62ആം മിനിട്ടിലും 80ആം മിനിട്ടിലും ആയിരുന്നു ഗ്രീസ്മാന്റെ ഗോളുകള്‍. പെനാല്‍ട്ടിയില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. 14ആം മിനിട്ടില്‍ ക്രൂസ് ആണ് ജര്‍മനിക്കായി ഗോള്‍ നേടിയത്.

Scroll to load tweet…
Scroll to load tweet…

മറ്റൊരു മത്സരത്തില്‍ നെതലാന്‍ഡ്‌സ് ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തെ സമനിലയില്‍ തളച്ചു. ആറാം മിനിട്ടില്‍ മെര്‍ട്ടന്‍സ് നേടിയ ഗോളിലൂടെ ബെല്‍ജിയം മുന്നിലെത്തിയെങ്കിലും വിട്ടുകൊടുക്കാതെ പൊരുതിയ നെതര്‍ലാന്‍ഡ്‌സ് സമനില പിടിച്ചുവാങ്ങി. 27ആം മിനിട്ടില്‍ ഗ്രോയെന്‍വെല്‍ഡാണ് നെതര്‍ലാന്‍ഡ്‌സിനായി സമനില ഗോള്‍ നേടിയത്.

Scroll to load tweet…
Scroll to load tweet…

വെയ്ല്‍സ് ഒരു ഗോളിന് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെയ്ല്‍സ് ജയിച്ചത്. 58ാം മിനിട്ടില്‍ വില്‍സണാണ് വെയ്ല്‍സിന് വേണ്ടി ഗോള്‍ നേടിയത്. സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ ഇല്ലാതെയാണ് വെയില്‍സ് കളത്തിലിറങ്ങിയത്.