ലണ്ടന്‍: യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിലവിലെ ലോക ചാംപ്യന്മാരായ ജര്‍മ്മനിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് വടക്കന്‍ അയര്‍ലാന്റിനെയാണ് ജര്‍മ്മനി തോല്‍പ്പിച്ചത്. ഡ്രാക്‌സ്‌ലര്‍, സാമി ഖദീര എന്നിവരാണ് സ്‌കോറര്‍മാര്‍. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച ജര്‍മ്മനിയാണ് ഗ്രൂപ്പ് സിയില്‍ ഒമ്പത് പോയിന്റുമായി ഒന്നാമത്.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ സ്ലോവേനിയ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ മിന്നും സേവുകളാണ് ഇംഗ്ലണ്ടിന് സമനിലയെങ്കിലും സമ്മാനിച്ചത്. മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ റൂണിയെ ആദ്യ ഇലവനില്‍ നിന്ന് കോച്ച് ഗരേത് സൗത്ത്‌ഗേറ്റ് ഒഴിവാക്കിയിരുന്നു. എഴുപത്തി മൂന്നാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും റൂണിക്ക് ഒന്നും ചെയ്യാനായില്ല. രണ്ട് ജയവും ഒരു സമനിലയുമായി ഇംഗ്ലണ്ട് തന്നെയാണ് ഇപ്പോഴും ഗ്രൂപ്പില്‍ ഒന്നാമത്. സ്‌കോട്ട് ലാന്റിനെതിരാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
