ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ പാര്‍മക്കായി ജെര്‍വീഞ്ഞോയുടെ അത്ഭുതഗോള്‍. കാഗ്‌ലിയാരിക്കെതിരായ മത്സരത്തില്‍ സ്വന്തം പെനല്‍റ്റി ബോക്സിന് പുറത്തുനിന്ന് കാലില്‍ കിട്ടിയ പന്തുമായി കുതിച്ചുപാഞ്ഞ ജെര്‍വീഞ്ഞോ മൂന്ന് എതിര്‍പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് എതിര്‍ പോസ്റ്റിലെത്തി ഗോളിയെയും കീഴടക്കി നേടിയ ഗോളിനെ അതിസുന്ദരമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല.

മിലാന്‍: ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ പാര്‍മക്കായി ജെര്‍വീഞ്ഞോയുടെ അത്ഭുതഗോള്‍. കാഗ്‌ലിയാരിക്കെതിരായ മത്സരത്തില്‍ സ്വന്തം പെനല്‍റ്റി ബോക്സിന് പുറത്തുനിന്ന് കാലില്‍ കിട്ടിയ പന്തുമായി കുതിച്ചുപാഞ്ഞ ജെര്‍വീഞ്ഞോ മൂന്ന് എതിര്‍പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് എതിര്‍ പോസ്റ്റിലെത്തി ഗോളിയെയും കീഴടക്കി നേടിയ ഗോളിനെ അതിസുന്ദരമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല.

Scroll to load tweet…

ജെര്‍വീഞ്ഞോയുടെ ഗോളില്‍ പാര്‍മ മത്സരം 2-1ന് ജയിച്ചു. റോബര്‍ട്ടോ ഇംഗ്ലീസ് ആയിരുന്നു മത്സരത്തില്‍ പാര്‍മയുടെ ആദ്യ ഗോള്‍ നേടിയത്. ഇത് തന്റെ മികച്ച ഗോളാണോ എന്ന് അറിയില്ലെന്നും ഇതുപോലെ മുമ്പും അടിച്ചിട്ടുണ്ടെന്നും ആഴ്സണലിന്റെയും റോമയുടെയും മുന്‍ താരം കൂടിയായ ജെര്‍വീഞ്ഞോ തമാശയായി പറഞ്ഞു.

ഐവറികോസ്റ്റ് താരമായ ജെര്‍വീഞ്ഞോ രണ്ടരവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇത്തവണ ഇറ്റാലിയന്‍ ലീഗില്‍ തിരിച്ചെത്തിയത്. ചൈനീസ് ലീഗിലായിരുന്നു ഈ സീസണ്‍വരെ ജെര്‍വീഞ്ഞോ. ഇതുപോലൊരു ഗോള്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്ന് പാര്‍മ പരിശീലകന്‍ റോബര്‍ട്ടോ ഡി അവേഴ്സ പറഞ്ഞു. ജെര്‍വീഞ്ഞോയെ പോലൊരു കളിക്കാരനെ ലഭിച്ചത് ഭാഗ്യമാണെന്നും അവേഴ്സ വ്യക്തമാക്കി.