ട്വിറ്ററില്‍ അവരുടെ ഒഫിഷ്യല്‍ പേജ് വഴിയാണ് ജിറോണ എഫ്‌സി പിന്തുണ അറിയിച്ചത്. ഞങ്ങളുടെ ചിന്തയും പ്രാര്‍ത്ഥനയും കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.
തിരുവനന്തപുരം: പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു മത്സരം കളിച്ച ബന്ധം മാത്രമേ സ്പാനിഷ് ക്ലബ് ജിറോണയ്ക്ക് കേരളവുമായിട്ടൊള്ളൂ. ആ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. കൊച്ചിയിലെ പ്രീ സീസണ്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും സ്പാനിഷ് ടീം കേരള ബ്ലാസ്റ്റേഴ്‌സിനെ മറന്നിട്ടില്ല.
കനത്ത മഴയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കും ഒപ്പമുണ്ടെന്ന് പറഞ്ഞുക്കൊണ്ടാണ് ജിറോണ എഫ്‌സി കേരളത്തെ ഓര്‍ക്കുന്നു. ട്വിറ്ററില്‍ അവരുടെ ഒഫിഷ്യല്‍ പേജ് വഴിയാണ് ജിറോണ എഫ്‌സി പിന്തുണ അറിയിച്ചത്. ഞങ്ങളുടെ ചിന്തയും പ്രാര്‍ത്ഥനയും കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.
ജൂലൈ അവസാനം നടന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ജിറോണ കൊച്ചിയിലെത്തിയിരുന്നു. അന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനേയും മെല്‍ബണ്‍ സിറ്റിയേയും തോല്‍പ്പിച്ചാണ് ജിറോണ തിരിച്ചുപോയത്.
