ടൂര്‍ണമെന്റിന്റെ ഭാഗമായി മുന്‍ സ്പാനിഷ് റയല്‍ മാഡ്രിഡ് താരം മൊറിയന്റസ് മുഖ്യാതിഥിയായി കൊച്ചിയില്‍ എത്തും.

കൊച്ചി: ലാ ലിഗ ക്ലബായ ജിറോണ എഫ് സിയും ഓസ്‌ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റിയും കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കളിക്കും. ജൂലൈ 24മുതല്‍ അഞ്ച് ദിവസമാണ് ഈ ഫുട്‌ബോള്‍ മാമാങ്കം കൊച്ചിയില്‍ നടക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങളുടെ ഭാഗമായിട്ടാണ് ഈ ക്ലബുകള്‍ കൊച്ചിയില്‍ കളിക്കുക. ഇതോടൊപ്പം ലാലിഗയുടെ പ്രൊമോഷണനും പ്രധാന അജന്‍ഡയാണ്. ടൂര്‍ണമെന്റിന്റെ ഭാഗമായി മുന്‍ റയല്‍ മാഡ്രിഡ് താരം മൊറിയന്റസ് മുഖ്യാതിഥിയായി കൊച്ചിയില്‍ എത്തും.

കഴിഞ്ഞ ലാ ലിഗ സീസണില്‍ 10ാം സ്ഥാനത്തെത്തിയ ക്ലബാണ് ജിറോണ. റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുകയും, അത്‌ലറ്റിക്കോ മാഡ്രിഡിനെ സമനലിയില്‍ തളയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ എ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് മെല്‍ബണ്‍ സിറ്റി. ഇപ്പോള്‍ ഓസ്‌ട്രേലിയക്കായി ലോകകപ്പില്‍ കളിക്കുന്ന യുവതാരം അര്‍സാനിയെ പോലുള്ള താരങ്ങളെ വളര്‍ത്തിയെടുത്ത ക്ലബാണ് മെല്‍ബണ്‍ സിറ്റി. 

Scroll to load tweet…

മൂന്ന് മത്സരങ്ങള്‍ക്കാകും കൊച്ചി സാക്ഷ്യം വഹിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിയുമായും ജിറോണയുമായും ഏറ്റുമുട്ടുന്നതിനോടൊപ്പം ജിറോണയും മെല്‍ബണ്‍ സിറ്റിയുന്‍ പരസ്പരം ഏറ്റുമുട്ടുന്നതും കൊച്ചിക്ക് കാണാം. 275 രൂപ വിലയുള്ള ടിക്കറ്റുകള്‍ പേടിഎം വഴി അടുത്തു തന്നെ വില്പന ആരംഭിക്കും.