ലാലിഗ വേൾഡ് പ്രീസീസൺ ടൂര്‍ണമെന്‍റില്‍ സ്പാനിഷ് ടീം ജിറോണ എഫ് സിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. മെല്‍ബണ്‍ സിറ്റിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തു
ലാലിഗ വേൾഡ് പ്രീസീസൺ ടൂര്‍ണമെന്‍റിലെ കരുത്തരുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ സ്പാനിഷ് ടീം ജിറോണ എഫ് സിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. മെല്‍ബണ്‍ സിറ്റിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സ്പാനിഷ് ടീം തകര്‍ത്തത്.
ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്‍റെ ആവേശത്തില്‍ കളത്തിലിറങ്ങിയ മെല്‍ബണ്‍ സിറ്റിയെ ജിറോണ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. കളിയുടെ സമസ്ത മേഖലകളിലും ആധികാരികത പുലര്‍ത്തിയാണ് സ്പാനിഷ് ടീം ജയിച്ചുകയറിയത്.
