അവര്‍ തോല്‍പ്പിച്ചത് കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടന്‍ഹാമിനെയാണ്.  

ടോട്ടാന്‍ഹാം: പ്രീ സീസണ്‍ മത്സരത്തില്‍ ജിറോണയോട് പരാജയപ്പെട്ടതില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടും നിരാശപ്പെടേണ്ടതില്ല. അവര്‍ തോല്‍പ്പിച്ചത് കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടോട്ടന്‍ഹാമിനെയാണ്. അതും ഒന്നും രണ്ടും ഗോളിനല്ല. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക്. പ്രീ സീസണ്‍ മത്സരങ്ങളുടെ ഭാഗമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്.

ജുവാന്‍പെ, അന്തോണി ലൊസാനോ, പോര്‍തു, അലെക്‌സ് ഗാര്‍സിയ എന്നിവര്‍ ഇന്ന് ജിറൊണയ്ക്കായി ഗോളുകള്‍ നേടി. ലൂകാസ് മൗറയുടെ ഫ്രീ കിക്കില്‍ നിന്നായിരുന്നു ടോട്ടന്‍ഹാമിന്റെ ഏകഗോള്‍. ഒരു ഗോളിന് പിറകില്‍ പോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ജിറോണ ഈ വന്‍ വിജയം നേടിയത്.

Scroll to load tweet…

ജിറോണയ്ക്കായി ഗോള്‍ നേടിയ അലക്‌സ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരേയും ഗോള്‍ നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ഇറങ്ങിയ ഗ്രാനല്‍, ജുവാന്‍പെ, പെഡ്രോ പോറോ എന്നിവര്‍ ഇന്നും കളത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍, പ്രധാന താരങ്ങളില്ലാതെയാണ് ടോട്ടന്‍ഹാം ഇറങ്ങിയത്. ഹാരി കെയ്ന്‍, ഹ്യൂഗോ ലോറിസ്, ഡെലേ അലി, ജാന്‍ വെര്‍ട്ടോഗന്‍ എന്നിവര്‍ ജിറോണയ്‌ക്കെതിരേ കളിച്ചിരുന്നില്ല.

Scroll to load tweet…