പ്രതിധനരായ രണ്ട് പരിശീലകരുടെ കീഴിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പെപ് ഗാര്‍ഡിയോളയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍.  

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. സീസണിലെ ആദ്യ ഗ്ലാമര്‍ പോരാട്ടം ഇന്ന് നടക്കും. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാൡകള്‍ ആഴ്‌സില്‍. പ്രതിഭാധനരായ രണ്ട് പരിശീലകരുടെ കീഴിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പെപ് ഗാര്‍ഡിയോളയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍. കഴിഞ്ഞ സീസണലില്‍ പിഎസ്ജിയെ പരിശീലിപ്പിച്ച ഉനൈ എമറിയുടെ ശിക്ഷണത്തിലാണ് ആഴ്‌സനല്‍ ഇറങ്ങുക. ഇന്ന് രാത്രി 8.30നാണ് മത്സരം. 

എമറിയെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ അരങ്ങേറ്റം ലഭിക്കാനില്ല. കമ്യുണിറ്റി ഷീല്‍ഡില്‍ ചെല്‍സിയെ തോല്‍പ്പിച്ച് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് കളിയെന്നത് ആഴ്‌സനലിന് ഗുണം ചെയ്യും. 

സിറ്റി നിരയിലേക്ക് മെന്‍ഡി തിരിച്ചെത്തും. കഴിഞ്ഞ സീസണില്‍ പരിക്കേറ്റ താരം ഈ സീസണില്‍ പുതിയ തുടക്കമാകും ലക്ഷ്യമിടുക. ലെസ്റ്ററില്‍ നിന്നെത്തിയ റിയാദ് മെഹ്‌റസ് ഇന്ന് സിറ്റി ജേഴ്‌സിയില്‍ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം കുറിക്കും. നാച്ചോ മോന്റിയാല്‍, കോലാസിനാച് എന്നിവരുടെ പരിക്ക് ഗണ്ണേഴ്‌സിനെ അലട്ടുന്നുണ്ട്.