അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് റിഷഭ് പന്ത്. ഫോമിലാണെങ്കില്‍ പിന്നെ റിഷഭ് പന്തിന്റെ കളി കാണാതാരിക്കാനാവില്ല. ഐപിഎല്ലില്‍ ഡല്‍ഹിക്കായി ചില അസാധാരണ ഇന്നിംഗ്സുകള്‍ റിഷഭ് പന്ത് കളിച്ചിരുന്നു. സ്ട്രെയിറ്റ് ബാറ്റുപപയോഗിച്ച് റിവേഴ്സ് സ്കൂപ്പിലൂടെ തേര്‍ഡ്മാന് മുകളിലൂടെ സിക്സര്‍ നേടുന്ന റിഷഭ് പന്തിനെ കാണുമ്പോള്‍ അയാള്‍ വളര്‍ന്നുവരുന്ന ഒരു ജിംനാസ്റ്റ് ആണെന്ന് തോന്നും.
പെര്‍ത്ത്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍. ഓരോ തവണയും റിഷഭ് പന്ത് ബാറ്റ് ചെയ്യാനായി ക്രീസിലെത്തുമ്പോഴും ടിവിയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നാറില്ലെന്ന് മാക്സ്‌വെല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് റിഷഭ് പന്ത്. ഫോമിലാണെങ്കില്‍ പിന്നെ റിഷഭ് പന്തിന്റെ കളി കാണാതാരിക്കാനാവില്ല. ഐപിഎല്ലില്‍ ഡല്‍ഹിക്കായി ചില അസാധാരണ ഇന്നിംഗ്സുകള്‍ റിഷഭ് പന്ത് കളിച്ചിരുന്നു. സ്ട്രെയിറ്റ് ബാറ്റുപപയോഗിച്ച് റിവേഴ്സ് സ്കൂപ്പിലൂടെ തേര്‍ഡ്മാന് മുകളിലൂടെ സിക്സര്‍ നേടുന്ന റിഷഭ് പന്തിനെ കാണുമ്പോള്‍ അയാള്‍ വളര്‍ന്നുവരുന്ന ഒരു ജിംനാസ്റ്റ് ആണെന്ന് തോന്നും.
അത്രമാത്രം മെയ്‌വഴക്കമുണ്ട് റിഷഭ് പന്തിന്. ഒരു പന്തിനെ അടിച്ചു പറത്താന്‍ സ്വന്തം ശരീരം ഏത് തരത്തില്‍ പൊസിഷന്‍ ചെയ്യാനും റിഷഭ് പന്തിനാവുമെന്നും മാക്സ്‌വെല്‍ പറഞ്ഞു. ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ മാക്സ്‌വെല്‍ ഇപ്പോള്‍ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ നായകനാണ്. ലോകകപ്പ് കണക്കിലെടുത്ത് 2019ലെ ഐപിഎല്ലില്‍ നിന്ന് മാക്സ്‌വെല്‍ പിന്‍മാറിയിരുന്നു.