ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനൊപ്പം, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ലീഗുകളിലെയും 2016-17 സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വപ്ന ഇലവനെ ഗോള്‍ തെരഞ്ഞെടുത്തത്. ഗോള്‍വലയ്ക്ക് മുന്നില്‍ പരിചയസന്പത്തുള്ള കൈകള്‍ തന്നെ. യുവന്റസിന് ട്രിപ്പിള്‍ പ്രതീക്ഷകള്‍ നല്‍കുന്ന ജിയാന്‍ലൂയി ബുഫണ്‍ ഗോള്‍കീപ്പറാകും. പ്രതിരോധനിരയില്‍ ആദ്യ പേര് വിംഗ്ബാക്ക് ആന്ദ്രേയാ കോന്റിയുടേത് .പോയ സീസണില്‍ യൂറോപ്പിലേറ്റവും കൂടുതല്‍ ഗോളടിച്ച ഡിഫന്‍ഡര്‍ ഇറ്റാലിയന്‍ ടീമായ അറ്റലാന്റയില്‍ കളിക്കുന്ന കോന്റിയാണ്. 

ബാഴ്‌സലോണ നിരാശപ്പെട്ട സീസണിനൊടുവില്‍ പ്രതാപകാലം പിന്നിട്ടെന്ന ആക്ഷേപങ്ങള്‍ക്കിടയിലും ലിയോണല്‍ മെസ്സി ഗോളിന്റെ സ്വപ്ന ഇലവനില്‍ ഇടം പിടിച്ചു. ആഴ്‌സനലിനായി ഗോളടിക്കുകയും ഗോള്‍ അടിപ്പിക്കുകയും ചെയ്ത അലക്‌സി സാഞ്ചസും മൊണാക്കോയുടെ കുന്തമുനയായ കൗമാരതാരം കൈലിയന്‍ എംബപേയും ചേരുമ്പോള്‍ സീസണിലെ സ്വപ്ന ഇലവന്‍ പൂര്‍ണം. സ്പാനിഷ് ലീഗിലെ സ്വപ്ന ഇലവനില്‍ പോലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടായിരുന്നില്ലെന്നാണ് റയല്‍ താരത്തെ ഒഴിവാക്കിയതിനെ കുറിച്ച് ഗോള്‍ അധികൃതകരുടെ വിശദീകരണം.