നോമ്പുതുറ സമയത്ത് ട്യുനീഷ്യന്‍ ഗോള്‍ കീപ്പര്‍ക്ക് പരിക്ക്! കാരണമിതാണ്
ലോകത്ത് മുസ്ലിം സമൂഹം നോമ്പ് വ്രതമാചരിക്കുന്ന മാസമാണ് റമദാന്. രാവിലെ മുതല് വൈകുന്നേരത്തെ പ്രാര്ഥനാ സമയം വരെ വെള്ളവും ഭക്ഷണവും ഉപേക്ഷിച്ചാണ് ഈ വ്രതാനുഷ്ഠാനം. പ്രത്യേക സാഹചര്യങ്ങളില് നോമ്പ് എടുക്കാതരിക്കാന് കഴിയുമെങ്കിലും ക്രിക്കറ്റ് താരങ്ങളടക്കം പല താരങ്ങളും മത്സരമുണ്ടെങ്കില് പോലും നോമ്പ് മുടക്കാറില്ല. എന്നാല് നോമ്പുമായി ബന്ധപ്പെട്ട് കളിക്കളത്തില് അരങ്ങേറിയ അസാധാരണ സംഭവമാണ് വാര്ത്തയാകുന്നത്.
ലോകകപ്പ് സൗഹൃദമത്സരത്തിനിടെ സഹതാരങ്ങള്ക്ക് നോമ്പ് തുറക്കാനായി പരിക്ക് അഭിനയിച്ചതാണ് സംഭവം. ട്യുണീഷ്യന് ഗോള്കീപ്പര് മൗസ് ഹസനാണ് കഴിഞ്ഞ ആഴ്ച നടന്ന രണ്ട് മത്സരങ്ങളില് നോമ്പുതുറ സമയത്ത് പരിക്ക് അഭിനയിച്ചത്. സഹതാരങ്ങളുടെ അറിവോടെ അവര്ക്ക് നോമ്പ് തുറക്കാനായിരുന്നു ഇതെന്നാണ് അല് ജസീറ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ആദ്യം പോര്ച്ചുഗലിനെതിരായ മത്സരത്തില് ടീം ഒരു ഗോളിന് പിന്നിട്ട് (2-1) നില്ക്കുമ്പോഴായിരുന്നു ഗോള്കീപ്പര് പരിക്ക് അഭിനയിച്ചത്. സംഭവത്തിന് ശേഷം ഗോള് മടക്കിയ ട്യുനീഷ്യ പോര്ച്ചുഗലിനെ സമനിലയില് തളച്ചു. ഗോളിയെ ചികിത്സിക്കാന് ഡോക്ടര് ഗ്രൗണ്ടിലെത്തിയ സമയത്ത് ലഘുഭക്ഷണവും വെള്ളവും കഴിച്ച് മറ്റ് താരങ്ങള് നോമ്പ് തുറക്കുകയായിരുന്നു.
തുര്ക്കിക്കെതിരായ സന്നാഹ മത്സരത്തിനിടയിലും സമാനമായ സംഭവമുണ്ടായി. 49ാം മിനുട്ടില് മൗസ് പരിക്കഭിനയിച്ചു. ഈ മത്സരത്തിലും ട്യുനീഷ്യ (2-2)ന് സമനില പിടിച്ചിരുന്നു.

