യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സെര്‍ജി റാമോസിന്‍റെ ഫൗളില്‍ പരിക്ക് പറ്റിയ മു​ഹ​മ്മ​ദ്​ സ​ലാ​ഹി​​നെ വിമര്‍ശിച്ച് ഇസ്ലാമിക പ്രഭാഷകന്‍

ല​ണ്ട​ൻ: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സെര്‍ജി റാമോസിന്‍റെ ഫൗളില്‍ പരിക്ക് പറ്റിയ മു​ഹ​മ്മ​ദ്​ സ​ലാ​ഹി​​നെ വിമര്‍ശിച്ച് ഇസ്ലാമിക പ്രഭാഷകന്‍. നോമ്പെടുക്കാതെ ഫുട്ബോള്‍ കളിച്ചത് കൊണ്ട് ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നാണ് കുവൈത്തിലെ ഇസ്‌ലാമിക പ്രഭാഷകന്‍ മുബാറക് അല്‍ ബതാലി പറഞ്ഞത്. നേരത്തേ ഫൈനലില്‍ നോമ്പെടുത്താണ് കളിക്കുക എന്നായിരുന്നു സലാഹ് പറഞ്ഞിരുന്നത്. എന്നാല്‍ ക്ലബ്ബിലെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം നോമ്പെടുക്കാതെ കളത്തിലിറങ്ങുകയായിരുന്നു. 

നോമ്പ് വീട്ടിയെടുക്കാനുളള സൗകര്യം മുസ്‌ലിങ്ങള്‍ക്ക് ഉളളത് കൊണ്ട് തന്നെ സലാഹ് എതിര്‍പ്പ് പറയാതെ കളിക്കിറങ്ങുകയും ചെയ്തു. എന്നാല്‍ സലാഹ് തന്നെയാണ് പരുക്ക് വരുത്തി വച്ചതെന്ന് മുബാറക് അല്‍ ബതാലി കുറ്റപ്പെടുത്തി. ബ്രിട്ടനില്‍ നിന്ന് ഉക്രെയിനിലേക്കുളള യാത്രയ്ക്ക് വേണ്ടിയല്ലാതെ മൽസരത്തിന് വേണ്ടി മാത്രമായി നോമ്പ് കളഞ്ഞത് ന്യായീകരിക്കാനാവില്ലെന്ന് മൗലവി പറഞ്ഞു.

ദൈവമാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. അയാള്‍ ചെയ്ത പാപത്തിന്റെ ഫലമാണത്. അയാൾ തന്നെ അത് അനുഭവിക്കണം. പരുക്ക് നിങ്ങള്‍ക്ക് നല്ലതിനാണ്. വിഷമിക്കേണ്ട, പശ്ചാത്താപത്തിന്റെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ് മൗലവി കൂട്ടിച്ചേര്‍ത്തു. നേരത്തേ അൽഖായിദയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് വിവാദത്തില്‍ പെട്ടയാളാണ് ഈ ഇസ്ലാമിക പ്രഭാഷകന്‍.

അതേ സമയം സലാഹിനെ റഷ്യയില്‍ ഈജിപ്തിന് വേണ്ടി കളിക്കും എന്ന വ്യക്തമായ സൂചന ലഭിച്ചു.ആ​രാ​ധ​ക​രു​ടെ ആശങ്കയകറ്റി ആത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ഹ​മ്മ​ദ്​ സ​ലാ​ഹ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ശ​പി​ക്ക​പ്പെ​ട്ടൊരു രാ​വാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ എ​ന്നി​ലെ പോ​രാ​ളി ഏ​തു ദു​ർ​ഘ​ട​ങ്ങ​ളെ​യും നേ​രി​ടാ​ൻ ത​യ്യാ​റാ​ണ്. അ​ഭി​മാ​ന പൂ​ർ​വം ഞാ​ൻ റ​ഷ്യ​യി​ൽ ഉ​ണ്ടാ​കും. നി​ങ്ങ​ളു​ടെ സ്നേ​ഹ​വും പി​ന്തു​ണ​യും ആ​ണ് എ​ന്റെ ക​രു​ത്ത്​ സലാഹ് ട്വീറ്റ് ചെയ്തു.