ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തകര്‍പ്പൻ ജയം.  ഷില്ലോങ്ങ് ലാജോങ്ങിനെയാണ് ഗോകുലം കേരള എഫ്സി തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം കേരള എഫ്സിയുടെ ജയം.

ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തകര്‍പ്പൻ ജയം. ഷില്ലോങ്ങ് ലാജോങ്ങിനെയാണ് ഗോകുലം കേരള എഫ്സി തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം കേരള എഫ്സിയുടെ ജയം.

നാല്‍പ്പത്തിമൂന്നാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍. ഗനി നിഗം ആണ് ഗോള്‍ നേടിയത്. 57ആം മിനുട്ടിൽ അന്റോണിയോ ജര്‍മ്മനും 67ആം മിനുട്ടിൽ രാജേഷും ഗോകുലം കേരള എഫ്സിക്ക് വേണ്ടി ഗോള്‍ നേടി. 79ആം മിനുട്ടിൽ ബുവാമിലൂടെയാണ് ഷില്ലോങ്ങ് ലാജോങ്ങ് ഏക ഗോള്‍ നേടിയത്. ജയത്തോടെ ഗോകുലം കേരള എഫ്സി നാലാം സ്ഥാനത്ത് എത്തി.