Asianet News MalayalamAsianet News Malayalam

ഗോകുലത്തിന് ഇന്ന് ഹോം മത്സരം; എതിരാളി ഇന്ത്യൻ ആരോസ്

ഗോകുലം കേരള ഇന്ന് ഇന്ത്യൻ ആരോസിനെ നേരിടും. വൈകിട്ട് അഞ്ചിന് കോഴിക്കോടാണ് മത്സരം. 15 കളിയിൽ നിന്ന് 12 പോയിന്‍റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ഗോകുലം.

GOKULAM KERALA vs INDIAN ARROWS MATCH LIVE UPDATES
Author
Kozhikode, First Published Feb 16, 2019, 9:03 AM IST

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് ഇന്ത്യൻ ആരോസിനെ നേരിടും. വൈകിട്ട് അഞ്ചിന് കോഴിക്കോടാണ് മത്സരം. 15 കളിയിൽ നിന്ന് 12 പോയിന്‍റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ഗോകുലം. മലയാളി താരം വി.പി സുഹൈറാണ് ക്യാപ്റ്റൻ. 

ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഗോകുലത്തെ ആരോസ് തോൽപിച്ചിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ട് ഏറ്റുമുട്ടിയപ്പോഴും ആരോസിനായിരുന്നു ജയം. മലയാളി താരങ്ങളായ കെ പി രാഹുലും ഷാബാസ് അഹമ്മദും ആരോസ് ടീമിലുണ്ട്. 

ഐ ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ ഉച്ചയ്ക്ക് രണ്ടിന് ഐസ്വാൾ എഫ് സിയെ നേരിടും. ഐസ്വാളിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 16 കളിയിൽ 23 പോയിന്‍റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ബഗാൻ. 14 പോയിന്‍റുള്ള ഐസ്വാൾ എട്ടാം സ്ഥാനത്തും.

Follow Us:
Download App:
  • android
  • ios