ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ജിന്‍സണ്‍ ജോണ്‍സണ് പിന്നാലെ ഇന്ത്യയുടെ വനിതാ റിലേ ടീമും സ്വര്‍ണം നേടി. 4-400 മീറ്റര്‍ റിലേയിലായിരുന്നു ഇന്ത്യയുടെ സ്വര്‍ണം. മലയാളി താരം വിസ്മയ. വി ഉള്‍പ്പെടെയുള്ള ടീമിനാണ് സ്വര്‍ണം. ഇതേയിനത്തില്‍ മത്സരിച്ച പുരുഷ ടീം വെള്ളി നേടി.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ജിന്‍സണ്‍ ജോണ്‍സണ് പിന്നാലെ ഇന്ത്യയുടെ വനിതാ റിലേ ടീമും സ്വര്‍ണം നേടി. 4-400 മീറ്റര്‍ റിലേയിലായിരുന്നു ഇന്ത്യയുടെ സ്വര്‍ണം. മലയാളി താരം വിസ്മയ. വി ഉള്‍പ്പെടെയുള്ള ടീമിനാണ് സ്വര്‍ണം. ഇതേയിനത്തില്‍ മത്സരിച്ച പുരുഷ ടീം വെള്ളി നേടി.

3.28.72 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് വനിതാ ടീം സ്വര്‍ണം നേടിയത്. വിസ്മയക്ക് പുറമെ ഹിമ ദാസ്, പൂവമ്മ, സരിതാബന്‍ ലക്ഷമണ്‍ഭായ് എന്നിവരാണ് വനിതാ ടീമിലുണ്ടായിരുന്നത്.

3.01.85 സെക്കന്‍ഡിലാണ് പുരുഷ ടീം ഓടിയെത്തിയത്. ഖത്തറിനാണ് ഈയിനത്തില്‍ സ്വര്‍ണം. പി. കുഞ്ഞുമുഹമ്മദ്, ധരുണ്‍ അയ്യസാമി, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് റിലെയില്‍ പങ്കെടുത്തത്.