നാപ്പോളിയിൽ നിന്ന് 2 വര്‍ഷം മുന്‍പ് 90 ലക്ഷം യൂറോയ്ക്കാണ് ഹിഗ്വെയിന്‍ യുവന്‍റസിലെത്തിയത്

യുവന്‍റസ് താരം ഗൊൺസാലോ ഹിഗ്വെയിന്‍ എ സി മിലാനിലേക്ക് മാറാന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയതായി സൂചന. സഹോദരനും ഏജന്‍റുമായ നിക്കോളാസിനൊപ്പം ഹിഗ്വെയിന്‍ മിലാനിലെത്തി ക്ലബ്ബ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

മിലാന്‍റെ പുതിയ ടെക്നിക്കല്‍ ഡയറക്ടര്‍ ലിയോനാര്‍ഡോയുമായി ഹിഗ്വെയിന്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. യുവന്‍റസിനായി 73 മത്സരങ്ങളില്‍ ഹിഗ്വെയിന്‍ 40 ഗോള്‍ നേടിയിട്ടുണ്ട്. ചെൽസിയും ഹിഗ്വെയിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നാപ്പോളിയിൽ നിന്ന് 2 വര്‍ഷം മുന്‍പ് 90 ലക്ഷം യൂറോയ്ക്കാണ് ഹിഗ്വെയിന്‍ യുവന്‍റസിലെത്തിയത്. ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ എത്തിയതോടെയാണ് ഹിഗ്വൈന്‍ കൂടുമാറാന്‍ തീരുമാനിച്ചത്.