ഇന്ത്യന്‍ സ്‌പിന്നര്‍മാരെ നേരിടണമെങ്കില്‍ മികച്ച തുടക്കം കിട്ടേണ്ടത് അനിവാര്യമാണെന്ന് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സ്‌പിന്നിനെതിരെ തന്റെ ടീം പതറുന്നത് സത്യമാണെങ്കിലും അതൊരു കഴിവുകേടായി കാണുന്നില്ലെന്ന് വാര്‍ണര്‍ പറഞ്ഞു. മികച്ച തുടക്കം നേടി ആത്മവിശ്വാസം നേടുകയാണ് വേണ്ടതെന്നും സ്‌പിന്നര്‍മാരെ പ്രതിരോധിച്ചു കളിച്ചാല്‍ മത്സരം കൈവിടുന്ന സ്ഥിതിയാണെന്നും വാര്‍ണര്‍ പറഞ്ഞു.
അതേസമയം മൂന്നാം ഏകദിനം ജയിച്ച് ഓസീസിനെതിരായ പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 1.30നാണ് മല്‍സരം. ആദ്യ രണ്ട് മല്‍സരങ്ങള്‍ ജയിച്ച ഇന്ത്യ അഞ്ച് മല്‍സരങ്ങളുടെ പരമ്പയില്‍ 2-0ന് മുന്നിലാണ്. ഒന്നാം ഏകദിനം മഴനിയമപ്രകാരം 26 റണ്‍സിനും രണ്ടാം ഏകദിനം 50 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.
