ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രായത്തട്ടിപ്പ്. ജംഷദ്പുര്‍ എഫ്‌സിയുടെ ഗൗരവ് മുഖിക്കാണ് കുരുക്ക് വീഴുക. ബംഗളൂരു എഫ്‌സി- ജംഷഡ്പുര്‍ എഫ്‌സി മത്സരത്തോടെയാണ് താരത്തിന്റെ പ്രായതട്ടിപ്പ് പുറത്തായത്. 16 വയസ് മാത്രമായിരുന്നു ഈയൊരു ദിവസം മുന്‍പെ താരത്തിന്റെ പ്രായം.

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രായത്തട്ടിപ്പ്. ജംഷദ്പുര്‍ എഫ്‌സിയുടെ ഗൗരവ് മുഖിക്കാണ് കുരുക്ക് വീഴുക. ബംഗളൂരു എഫ്‌സി- ജംഷഡ്പുര്‍ എഫ്‌സി മത്സരത്തോടെയാണ് താരത്തിന്റെ പ്രായതട്ടിപ്പ് പുറത്തായത്. 16 വയസ് മാത്രമായിരുന്നു ഈയൊരു ദിവസം മുന്‍പെ താരത്തിന്റെ പ്രായം. കൂടെ ഒരു റെക്കോഡും ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം പഴങ്കഥയായി.

ബംഗളൂരുവിനെതിരേ ഗോള്‍ നേടിയതോടെ ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കിയിരുന്നു. 16 വയസ് മാത്രമാണ് താരത്തിന് പ്രായമെന്ന് വെളിപ്പെടുത്തലുണ്ടായി. കൂടാതെ സംഭവം വാര്‍ത്തയുമായി. എന്നാല്‍ മാധ്യമങ്ങള്‍െ എഐഎഫ്എഫിനെ സമീപിച്ചപ്പോള്‍ കാര്യങ്ങള്‍ വെളിച്ചത്തായി. 2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഝാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. 

അന്ന് ഝാര്‍ഖണ്ഡിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്കും താരത്തിന് ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ ഝാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിനാല്‍ എ ഐ എഫ് എഫ് കിരീടം തിരിച്ച് വാങ്ങി. പ്രായത്തട്ടിപ്പ് നടത്തിയെന്ന് ഝാര്‍ഖണ്ഡ് ഫുട്ബോള്‍ അസോസിയേഷന്‍ കുറ്റസമ്മതം നടത്തിയ താരങ്ങളുടെ കൂട്ടത്തില്‍ ഗൗരവിന്റെ പേരുമുണ്ടായിരുന്നു. 

ഗൗരവ് മുഖി ജനിച്ചത് 2002 എന്നായിരുന്നു എഐഎഫ്എഫിന്റെയും ഐഎസ്എലിന്റെയും റെക്കോര്‍ഡുകളില്‍ ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും 1999ല്‍ ആണ് ഗൗരവ് ജനിച്ചത് എന്നും എഐഎഫ്എഫ് വക്താവ് അറിയിച്ചു. ഇതോടെ 16 വയസുണ്ടായിരുന്ന ഗൗരവ് മുഖി ഒരു ദിവസം കൊണ്ട് 19കാരനായി. ഈ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും എന്ത് നടപടികള്‍ ഉണ്ടാകുമെന്ന് പിന്നീട് അറിയിക്കുമെന്നും എ ഐ എഫ് എഫ് പറഞ്ഞു.