തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടുകള്‍ക്കം ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാന്‍ തിരുവനന്തപുരം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിനായി കേരളക്രിക്കറ്റ് അസോസിയേഷന്‍ കരാറൊപ്പിട്ടു.

തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ത്യയുടെ മത്സരങ്ങള്‍ സ്വന്തം നാട്ടില്‍ കാണാം. കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക. കെ സി എയുമായി സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരുമായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റിസ് ലിമിറ്റഡുമായി പതിനൊന്ന് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ക്രിക്കറ്റ് പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അന്താരഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പുറമെ ഐപില്‍ മത്സരങ്ങള്‍ക്കും വേദിയാകും.

കെ സി എയുടെയും കെ സ് എഫ് എല്ലിന്റെയും പ്രതിനിധികള്‍ അടങ്ങിയ കമ്മറ്റിയാണ് ഇനി സ്റ്റേഡിയത്തിന് മേല്‍നോട്ടം വഹിക്കുക. പിച്ച് നിര്‍മ്മാണത്തിന് സാങ്കേതിക സഹായം നല്‍കുക കെസിഎയായിരിക്കും.