രാജ്‌കോട്ട്: ഐപിഎല്ലില്‍ ഗുജറാത്ത് സിംഹങ്ങള്‍ക്ക് ആദ്യതോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പത്തു വിക്കറ്റിനാണ് റെയ്‌നയുടെ ലയണ്‍സിനെ തോല്‍പ്പിച്ചത്. ഗുജറാത്ത് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ ഹൈദരാബാദ് മറികടക്കുകയായിരുന്നു.
സണ്‍റൈസേഴ്‌സിനായി ഡേവിഡ് വാര്‍ണര്‍ (48 പന്തില്‍ 74), ശിഖര്‍ ധവാന്‍ (41 പന്തില്‍ 53) എന്നിവര്‍ പുറത്താകാതെനിന്നു. സണ്‍റൈസേഴ്‌സിന്റെ രണ്ടാം ജയമാണിത്. നേരത്തെ, ടോസ് നേടിയ ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നായകന്‍ സുരേഷ് റെയ്‌നയുടെ ഒറ്റയാള്‍ പ്രകടനമാണ് ലയണ്‍സിനു വന്‍ തകര്‍ച്ച ഒഴിവാക്കിയത്.
റെയ്‌ന 51 പന്തില്‍നിന്നു 75 റണ്‍സ് നേടി. ബ്രണ്ടന്‍ മക്കല്ലം (18), രവീന്ദ്ര ജഡേജ (14) എന്നിവര്‍ക്കു മാത്രമാണ് റെയ്‌നയ്ക്കു പുറമേ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി.
