ലോക ബാഡ്മിന്‍റണ്‍ റാങ്കിംഗില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് മുന്നേറ്റം. നാല് സഥാനം മെച്ചപ്പെടുത്തിയ പ്രണോയ് പതിഞ്ചാം റാങ്കിലേക്ക് ഉയര്‍ന്നു. ജപ്പാന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തിയതാണ് പ്രണോയ്‌ക്ക് നേട്ടമായത്. ചരിത്രത്തിലാദ്യമായി അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ 20ലെത്തിയെന്ന പ്രത്യേകതയുമുണ്ട്.
എട്ടാം റാങ്കിലുള്ള കെ ശ്രീകാന്ത് ആണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. സായ് പ്രനീത് പതിനേഴാമതും സമീര്‍ വര്‍മ്മ പത്തൊന്‍പതാം സ്ഥാനത്തും അജയ് ജയറാം ഇരുപതാം റാങ്കിലുമാണ്. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു രണ്ടാമതും , സൈന നെഹ്‍വാള്‍ പന്ത്രണ്ടാം സ്ഥാനത്തും തുടരും.
