ജക്കാർത്തയിൽ മെഡൽത്തിളക്കത്തിലേക്ക് മുഹമ്മദ് അനസ് ഓടിയെത്തുമെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ഉറപ്പായിരുന്നു. നിലമേലിന്‍റെഅഭിമാനം പ്രതീക്ഷ തെറ്റിച്ചില്ല

നിലമേല്‍: ഉറച്ച മെഡൽ പ്രതീക്ഷയോടെയാണ് മുഹമ്മദ് അനസിന്‍റെ വീട്ടുകാരും നാട്ടുകാരും മത്സരം കാണാനിരുന്നത്. വെള്ളിമെഡൽ നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നുവെന്ന് അനസിന്‍റ അമ്മ ഷീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജക്കാർത്തയിൽ മെഡൽത്തിളക്കത്തിലേക്ക് മുഹമ്മദ് അനസ് ഓടിയെത്തുമെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ഉറപ്പായിരുന്നു. നിലമേലിന്‍റെ
അഭിമാനം പ്രതീക്ഷ തെറ്റിച്ചില്ല. 

കൗമാരകാലത്ത് അനസിനെ പരിശീലിപ്പിച്ച അൻസറിനും അത് അഭിമാന നിമിഷമായിരുന്നു. തിരിച്ചെത്തുന്പോൾ അനസിന് ഗംഭീര സ്വീകരണം നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും വ്യക്തമാക്കി.