ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തിലും പരാജയപ്പെടുകയും പരമ്പര നഷ്‍ടമാകുകയും ചെയ്‍തതിനെ തുടര്‍ന്ന് ടീം ഇന്ത്യക്ക് എതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചിലര്‍ ടീമിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ടീം ഇന്ത്യക്ക് പിന്തുണയുമായി മുന്‍ സ്‍പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിംഗ് രംഗത്ത് എത്തിയിരിക്കുന്നു.
തീര്‍ച്ചയായിട്ടും ടീം ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയും. എല്ലാ മത്സരങ്ങളും പുതിയ സാധ്യതകളാണ്. ഒരു കാര്യം സംഭവിച്ചാല്‍ നമുക്ക് അത് മാറ്റാന്‍ പറ്റില്ല. പക്ഷേ നടക്കാനുള്ള കാര്യം നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും. അടുത്ത മത്സരത്തില്‍ ടീം ഇന്ത്യ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു. എല്ലാ ആശംസകളും- ഹര്‍ഭജന്‍ സിംഗ് പറയുന്നു.
135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്താകുകയായിരുന്നു.
