Asianet News MalayalamAsianet News Malayalam

വിരമിക്കാന്‍ ഉപദേശിച്ച ആരാധകന്റെ വായടപ്പിച്ച് ഹര്‍ഭജന്‍

Harbhajan Singh Lashes Out at a Twitter User Who Asked Him to Retire
Author
First Published Nov 23, 2017, 11:56 AM IST

ദില്ലി: മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ ഹര്‍ഭജന്‍ സിങും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കായിക രംഗത്തു നിന്നും അല്ലാതെയുമുള്ള വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ഹര്‍ഭജനോട് കളിയില്‍ നിന്നും വിരമിക്കാന്‍ ഉപദേശിച്ച വ്യക്തിക്ക് നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

വീണ്ടും പരീശിലനം തുടങ്ങിയകാര്യം വ്യക്തമാക്കി തന്റെ ചിത്രം പങ്കുവെച്ച ട്വീറ്റില്‍ ഇനിയെങ്കിലും വിരമിച്ചുകൂടെ എന്ന് ചോദിച്ചയാള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയാണ് ഭാജി വായടപ്പിച്ചത്.

പ്രായമായ നായക്ക് പുതിയ തന്ത്രങ്ങള്‍ പഠിപ്പിക്കാനാവില്ല എന്ന് പറയാറുണ്ട്. ഭാജി, ക്രിക്കറ്റ് ലോകത്തെ നിങ്ങളുടെ നല്ല ദിനങ്ങള്‍ കടന്നു പോയി കഴിഞ്ഞു. അത് നിങ്ങള്‍ മനസിലാക്കണം. ശോഭയോടെ തന്നെ നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കൂ. നിങ്ങളുടെ മുന്‍ഗാമികള്‍ ചെയ്തത് പോലെ വിഡ്ഡിത്തം കാണിക്കാതിരിക്കൂ. എന്നായിരുന്നു നോയല്‍ സ്മിത്ത് എന്നയാള്‍ ഹര്‍ഭജന് നല്‍കിയ ഉപദേശം. 

എന്നാല്‍, നിങ്ങളെ പോലുള്ളവര്‍ക്ക് പ്രായമായ നായകള്‍ക്ക് ഇതുപോലെ കുരയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി. നിങ്ങള്‍ക്ക് കുരയ്ക്കാന്‍ മാത്രമേ സാധിക്കുകയുള്ളു, അത് തുടര്‍ന്നുകൊള്ളുക. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നിങ്ങള്‍ ആര്‍ജ്ജിച്ചിടുത്തതാവും അത്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ മനസു കാണിക്കാത്ത നിങ്ങള്‍ തോറ്റു കഴിഞ്ഞു. എല്ലാ ദിവസവും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്ക് കഴിയും.നിങ്ങളുടെ വഴി മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കാതിരിക്കൂ എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി ട്വീറ്റ്.

ഐപിഎല്ലില്‍ മുംബൈയ്ക്കായി ഭാജി സാന്നിധ്യം ഉറപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്കുള്ള ഹര്‍ഭജന്റെ കടന്നുവരവ് പ്രയാസമേറിയതായിരിക്കും എന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 417 വിക്കറ്റുകളാണ് ഭാജി സ്വന്തമാക്കിയത്. 236 ഏകദിനങ്ങളില്‍ 269 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios