ആരാധകര്‍ക്ക് അധികമറിയാത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. പോള്‍ ഖോല്‍ എന്ന ചാറ്റ് ഷോയിലാണ് താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹര്‍ഭജന്റെ ഒറ്റവരി മറുപടി. ഭാര്യമാരെ പേടിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നായിരുന്നു ഒരു ചോദ്യം. അതിന് ഹര്‍ഭജന്‍ നല്‍കിയ മറുപടിയാകട്ടെ, ഒരുവിധം എല്ലാവരും എന്നായിരുന്നു. 

മുംബൈ: ആരാധകര്‍ക്ക് അധികമറിയാത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. പോള്‍ ഖോല്‍ എന്ന ചാറ്റ് ഷോയിലാണ് താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹര്‍ഭജന്റെ ഒറ്റവരി മറുപടി. ഭാര്യമാരെ പേടിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നായിരുന്നു ഒരു ചോദ്യം. അതിന് ഹര്‍ഭജന്‍ നല്‍കിയ മറുപടിയാകട്ടെ, ഒരുവിധം എല്ലാവരും എന്നായിരുന്നു.

ഡ്രസ്സിംഗ് റൂമില്‍ എപ്പോഴും തമാശ പൊട്ടിക്കുന്ന കളിക്കാരന്‍ ആരെന്ന് ചോദിച്ചപ്പോള്‍ വിരാട് കോലി എന്നായിരുന്നു ഭാജിയുടെ മറുപടി. ടീമിലെ ഭക്ഷണപ്രിയന്‍ ഇര്‍ഫാന്‍ പത്താനാണെന്നും സുരേഷ് റെയ്ന എപ്പോഴും ഫോണിലാണെന്നും ഹര്‍ഭജന്‍ പറയുന്നു.

ഹര്‍ദ്ദീക് പാണ്ഡ്യ പാര്‍ട്ടി ജീവിയാണ്. ശ്രീശാന്ത് ആണ് ഏറ്റവും വലിയ വിശ്വാസി. ഇന്ത്യന്‍ താരങ്ങള്‍ ഒരിക്കലും തോല്‍ക്കാന്‍ ആഗ്രഹിക്കാത്തത് ഏത് ടീമിനോടാണെന്ന ചോദ്യത്തിന് ബംഗ്ലാദേശ് എന്നായിരുന്നു മറുപടി. ഒരുക്കത്തിനായി ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത് സഹീര്‍ ഖാനാണെന്നും ടീം മീറ്റിംഗില്‍ എപ്പോഴും വൈകി എത്തുന്ന കളിക്കാരന്‍ ആശിഷ് നെഹ്റയാണെന്നും ഭാജി പറയുന്നു.

സ്ത്രീലമ്പടനായ കളിക്കാരനാമെന്ന ചോദ്യത്തിന് ഹര്‍ഭജന്‍ അത് നിങ്ങള്‍ തന്നെ കണ്ടുപിടിക്കു, ഞാന്‍ പറയില്ലെന്ന് പറയുന്നു. ടീമിലെ ഏറ്റവും വിശാല മനസ്കന്‍ ആരെന്ന ചോദ്യത്തിന് ഹര്‍ഭജന്‍ സിംഗെന്ന് ഭാജിയുടെ മറുപടി. സാഹസികനായ താരം മുരളി വിജയ് ആണെന്നും ഭാര്യയെ ഏറ്റവുമധികം മിസ് ചെയ്യുന്ന കളിക്കാരന്‍ ശീഖര്‍ ധവാനാണെന്നും ഭാജി വീഡിയോയില്‍ പറയുന്നു.