ദില്ലി: ഇക്കുറി എതിരാളികള്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികവറിഞ്ഞത് ഫീല്‍ഡിംഗ് കണ്ട്. ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെ പറന്നുപിടിച്ച ക്യാച്ച് കണ്ടാല്‍ പാണ്ഡ്യയെ സൂപ്പര്‍മാന്‍ എന്നെ വിളിക്കാനാകൂ. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ പ്രഹരമായിരുന്നു ഗുപ്‌റ്റിലിന്‍റെ വിക്കറ്റ്. ന്യൂസീലന്‍ഡ് താരങ്ങള്‍ ക്യാച്ചുകള്‍ വിട്ടുകളയാന്‍ മത്സരിച്ചപ്പോളായിരുന്നു പാണ്ഡ്യുടെ തകര്‍പ്പന്‍ പ്രകടനം.

ചഹലിന്‍റെ പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് ഗുപ്റ്റില്‍ പാണ്ഡ്യക്ക് പിടിനല്‍കിയത്. ലോംഗ് ഓഫിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് ഓടിവന്ന് ഒറ്റക്കൈകൊണ്ടാണ് പാണ്ഡ്യ പറന്നുപിടിച്ചത്. എട്ട് പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറി സഹിതമാണ് ന്യൂസിലന്‍ഡ് താരത്തിന്‍റെ ഇന്നിംഗ്സ്. ബൗളിംഗില്‍ നിര്‍ണ്ണായകമായ കെയ്ന്‍ വില്യംസണിന്‍റെ വിക്കറ്റ് വീഴ്ത്താനും പാണ്ഡ്യക്കായി. ഗുപ്റ്റിലിനെ പുറത്താക്കിയ പാണ്ഡ്യയുടെ ക്യാച്ച് കാണാം...