മുംബൈ:  ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വന്‍മാറ്റങ്ങളോടെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റിനുള്ള ടീമില്‍ നിന്ന്  ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായി.  ഏഷ്യ കപ്പിലെ മോശം പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായത്. പതിനെട്ട് അംഗ ടീമിനെ ബിസിസിഐയാണ് പ്രഖ്യാപിച്ചത്. 

മുരളി വിജയ്, രോഹിത് ശര്‍മ, പാര്‍ത്ഥിവ് പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തി. മായാങ്ക് അഗര്‍വാള്‍, മൊഹമ്മദ് സിറാജ് എന്നിവരും ടീമിന് പുറത്തായി.ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് പാര്‍ത്ഥിവ് പട്ടേലും രോഹിത് ശര്‍മയും ഇടം നേടിയത്. സഹയ്ക്ക് പരിക്കിനെ തുടര്‍ന്നാണ് പാര്‍ത്ഥിവ് ടീമില്‍ ഇടം കണ്ടെത്തിയത്. 

ഇംഗ്ലണ്ടിനെ എതിരെ നടന്ന പരമ്പരയിലെ പ്രകടനമാണ് വിജയ്യെ തുണച്ചത്. ജസ്പ്രീത് ബൂമ്രയും ഇഷാന്ത് ശര്‍മയും ടീമില്‍ തിരികെയെത്തി. 2014-15 ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 നാണ് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടമായത്. മെല്‍ബണിലും സിഡ്നിയിലും നടന്ന ടെസ്റ്റ് മല്‍സരങ്ങള്‍ സമനിലയില്‍ ആണ് അവസാനിച്ചത്.