സ്ക്വയര്‍ ലെഗ്ഗിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള പാണ്ഡ്യയുടെ വിളിയോട് കാര്‍ത്തിക് പെട്ടെന്ന് പ്രതികരിക്കാതിരുന്നതാണ് പാണ്ഡ്യയെ ചൊടിപ്പിച്ചത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സസെക്സിനെതിരായ ത്രിദിന പരിശീലന മത്സരത്തിനിടെ ക്രീസില്‍ തര്‍ക്കിച്ച് ഇന്ത്യയുടെ ദിനേശ് കാര്‍ത്തിക്കും ഹര്‍ദ്ദീക് പാണ്ഡ്യയും. മത്സരത്തിന്റെ ആദ്യദിനമായിരുന്നു ഇരുവരും തമ്മില്‍ ഗ്രൗണ്ടില്‍വെച്ച് തര്‍ക്കിച്ചത്.

സ്ക്വയര്‍ ലെഗ്ഗിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള പാണ്ഡ്യയുടെ വിളിയോട് കാര്‍ത്തിക് പെട്ടെന്ന് പ്രതികരിക്കാതിരുന്നതാണ് പാണ്ഡ്യയെ ചൊടിപ്പിച്ചത്. സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡറുണ്ടായിരുന്നതിനാലാണ് കാര്‍ത്തിക്ക് ആദ്യം മടിച്ചുനിന്നത്. സിംഗളെടുത്തശേഷവും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് പാണ്ഡ്യ തന്റെ അതൃപ്തി പ്രകടിപ്പിച്ചു.

അടുത്ത പന്ത് നേരിട്ട കാര്‍ത്തിക് ബൗണ്ടറി അടിച്ചശേഷം ഇരുവരും വീണ്ടും പിച്ചില്‍വെച്ച് ഇതിനെക്കുറിച്ച് സംസാരിക്കുകയും കാര്‍ത്തിക് വിശദീകരണം നല്‍കുകയും ചെയ്തു. റണ്ണെടുക്കുമ്പൊള്‍ ഇരുവരും തമ്മില്‍ ധാരണയില്ലാതാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞമാസം അഫ്ഗാനെതിരെ നടന്ന ടെസ്റ്റില്‍ ഇരുവരും തമ്മിലുള്ള ധാരണപ്പിശകിനെത്തുടര്‍ന്ന് കാര്‍ത്തിക്ക് റണ്ണൗട്ടായിരുന്നു.

Scroll to load tweet…