Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ഗംഭീര്‍ ടീമില്‍

Hardik Pandya gets maiden callup Gautam Gambhir retained for first two Tests
Author
New Delhi, First Published Nov 2, 2016, 9:51 AM IST

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീമിൽ മടങ്ങിയെത്തിയ ഓപ്പണർ ഗൗതം ഗംഭീറിനെ ടീമിൽ നിലനിർത്തി. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ് ടീമിലെ പുതുമുഖം. ഏകദിനങ്ങളിലെയും ട്വന്റി–20യിലെയും മികച്ച പ്രകടനം പാണ്ഡ്യയ്ക്ക് തുണയാവുകയായിരുന്നു. മുഖ്യ സെലക്ടർ എം.എസ്.കെ.പ്രസാദ് അധ്യക്ഷനായ സമിതിയാണ് ടീം തെരഞ്ഞെടുത്തത്.

പരിക്ക് മൂലം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ ടീമിൽ മടങ്ങിയെത്തി. ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഭുവനേശ്വർ കുമാറിന് ആഭ്യന്തര മത്സരം കളിക്കാൻ അവസരം ലഭിക്കാതിരുന്നതിനാൽ ടീമിൽ ഉൾപ്പെടുത്തിയില്ല. വിരാട് കോഹ്ലി തന്നെയാണ് ടീം നായകൻ.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ആർ.അശ്വിൻ, ഗൗതം ഗംഭീർ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, മുഹമ്മദ് ഷമി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, കരുൺ നായർ, മുരളി വിജയ്, ഉമേഷ് യാദവ്, ഹർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ജയന്ത് യാദവ്.

Follow Us:
Download App:
  • android
  • ios