ചെന്നൈ: ചെപ്പോക്കില്‍ ഓസീസിനെ തരിപ്പിണമാക്കിയ ഹര്‍ദിക് പാണ്ഡ്യ കളിച്ചത് മുംബൈ ഇന്ത്യന്‍സിന്‍റെ കൈയ്യുറയുമായി. വെറും 66 പന്തുകളില്‍ 83 റണ്‍സ് നേടിയ പാണ്ഡ്യയുടെ അതിവേഗ ഇന്നിംഗ്സാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ആറ് വീതം കൂറ്റന്‍ സിക്സറുകളും ബൗണ്ടറികളും പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് പിറന്നു. സ്‌പിന്നര്‍ ആഡം സാംപയ്ക്കെതിരെ ഒരോവറില്‍ നാല് സിക്‌സുകളടക്കം 24 റണ്‍സ് പാണ്ഡ്യ അടിച്ചുകൂട്ടി.
ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റ്സ്മാനായ പാണ്ഡ്യയുടെ ഗ്ലൗ കണ്ടെത്തിയ ആരാധകര്‍ വെറുതെയിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനും പാണ്ഡ്യയ്ക്കും കയ്യടികളുമായി ആരാധകര്‍ ട്വിറ്ററില്‍ ആഘോഷമാക്കി. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സ് പാണ്ഡ്യയുടെ ഗ്ലൗസിന് സ്ഥിരീകരണവുമായി രംഗത്തെത്തി. മുന്‍ നിര തകര്‍ന്ന ഇന്ത്യക്കായി ആറാം വിക്കറ്റില്‍ പാണ്ഡ്യ- ധോണി സഖ്യം 118 റണ്‍സാണ് അടിച്ചുകൂട്ടിയത്.
