Asianet News MalayalamAsianet News Malayalam

തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി

Haseeb Hameed ruled out of remaining Tests due to finger injury
Author
Sahibzada Ajit Singh Nagar, First Published Nov 29, 2016, 11:34 AM IST

മൊഹാലി: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ ഉമേഷ് യാദവിന്റെ പന്ത് കൊണ്ട് വിരലിന് പരിക്കേറ്റ യുവ ഓപ്പണര്‍ ഹസീബ് ഹമീദ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. വിരലില്‍ പൊട്ടലുള്ള ഹമീദ് ശസ്ത്രക്രിയക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് വ്യക്തമാക്കി.

ഇന്ത്യക്കെതിരായ പരമ്പരയില്‍ ഓപ്പണറായി അരങ്ങേറിയ 19കാരനായ ഹസീബ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൊഹാലി ടെസ്റ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ഏഴാമനായാണ് ഹസീബ് ക്രീസിലെത്തിയത്. 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹസീബിന്റെ പോരാട്ടത്തിനും പക്ഷെ ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിക്കാനായില്ല.

ഹമീദ് കളിക്കില്ലെന്ന് ഉറപ്പായതോടെ ഡിസംബര്‍ എട്ടിന് മുംബൈയില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ബെന്‍ ഡക്കറ്റ് ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഡക്കറ്റ് കളിച്ചില്ലെങ്കില്‍ ഡര്‍ഹാമിന്റെ കീറ്റണ്‍ ജെന്നിംഗ്സിനെയോ മിഡില്‍സെക്സിന്റെ നിക്ക് ഗബ്ബിന്‍സിനെയോ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.

Follow Us:
Download App:
  • android
  • ios