സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ബ്ലോംഫൊന്റൈനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെയെ 120 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സിന് പുറത്തായി.

ജൊഹന്നാസ്ബര്‍ഗ്: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ബ്ലോംഫൊന്റൈനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെയെ 120 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സിന് പുറത്തായി. സിംബാബ്‌വെയ്ക്ക് 24 ഓവറില്‍ 19 റണ്‍സ് മാത്രമാണെടുക്കാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി ഇമ്രാന്‍ താഹിര്‍ ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റ് നേടി.

സിംബാബ്‌വെ നിരയില്‍ ഹാമില്‍ട്ടണ്‍ മസകാഡ്‌സ (27), ബ്രണ്ടന്‍ ടെയ്‌ലര്‍ (10), ഡൊണാള്‍ഡ് ടിരിപാനോ (12) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ആറ് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഡേല്‍ സ്‌റ്റെയിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ബാറ്റിങ്ങിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു സ്റ്റെയ്‌നിന്റേത്. 92ന് ആറ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നപ്പോള്‍ കരക്കയറ്റിയത് സ്‌റ്റെയ്‌നിന്റെ 60 റണ്‍സാണ്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റെയിന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്‌റ്റെയ്‌നിന്റെ ഇന്നിങ്‌സ്. 

ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ സിംബാബ്‌വെ പേസര്‍മാര്‍ ചേര്‍ന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു. ടെന്റേ ചടാര മൂന്നും കെയ്ല്‍ ജാര്‍വിസ്, ഡൊണാള്‍ഡ് ടിരിപാനോ, ബ്രണ്ടന്‍ മാവുട എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. എയ്ഡന്‍ മാര്‍ക്രം (35), ഖയ സോണ്ടോ (21), ക്രിസ്റ്റിയാന്‍ ജോങ്കര്‍ (25), ആന്‍ഡിലേ ഫെഹ്‌ലുക്വായോ (28) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബേധപ്പെട്ട പ്രകടനം പുറത്തെടുത്തു.