വനിത താരങ്ങള്‍ക്ക് ശിരോവസ്‌ത്രം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഹീന സിദ്ധു ഇറാനിലെ ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. തീരുമാനം ദേശീയ റൈഫിള്‍ അസോസിയേഷനെ ഹീന കത്തിലൂടെ അറിയിച്ചു. വനിത താരങ്ങള്‍ക്ക് ശിരോവസ്‌ത്രം നിര്‍ബന്ധമാക്കിയ ടൂര്‍ണമെന്‍റിന്‍റെ സംഘാടകസമിതിയുടെ തീരുമാനം മത്സരത്തിന്‍റെ അന്തസത്തയ്‌ക്കെതിരാണ്. താന്‍ വിപ്ലവകാരിയല്ലെന്നും തീരുമാനത്തെ രാഷ്‌ട്രീയ വത്കരിക്കരുതെന്നും ഹീന സിദ്ധു ട്വിറ്ററില്‍ കുറിച്ചു.
ഡിസംബറിലാണ് ടെഹ്റാനില്‍ മത്സരം തുടങ്ങുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ഹീന സിദ്ധു റിയോ ഒളിംപിക്‌സില്‍ ഫൈനലിലേക്ക് യോഗ്യത നേടാതെ പതിനാലാമതായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
