ലണ്ടന്‍: ബോക്‌സിങ് ഡേയില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-സണ്ടര്‍ലാന്റ് മത്സരം ഒരു അത്ഭുതഗോളിനും സാക്ഷ്യം വഹിച്ചു. സണ്ടര്‍ലാന്റിന്‍റെ വലയില്‍ മാഞ്ചസ്റ്റര്‍ അടിച്ചു കയറ്റിയ മുന്നാം ഗോളിലൂടെയായിരുന്നു ആ അപൂര്‍വ നിമിഷം കായിക ലോകത്തിന് വീണ്ടും ദ്യശ്യമായത്.

യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ കേവലമൊരു ഗോള്‍ ആയിരുന്നില്ല. ഫുടബോള്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സ്‌കോര്‍പിയന്‍ കിക്ക് അല്ലെങ്കില്‍ ബാക് ഹീല്‍ ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോളായിരുന്നു യുണൈറ്റഡിനായി ഹെന്‍്ട്രി മഹിതരിയന്‍ നേടിയത്. മത്സരത്തിന്റെ 86 ആം മിനുറ്റിലായിരുന്നു ആ ഗോള്‍ പിറന്നത്.