മുംബൈ: വിരാട് കോലിക്ക് അപ്രതീക്ഷിത സമ്മാനവുമായി ജര്‍മ്മന്‍ ഫുട്ബോള്‍ താരം ടോണി ക്രൂസ്. ട്വിറ്ററിലൂടെ കോലി തന്നെയാണ് സമ്മാനം വെളിപ്പെടുത്തിയത്. യൂറോ കപ്പിന്‍റെ തുടക്കത്തിലാണ് ജര്‍മ്മനിയെ പിന്തുണച്ച് കൊണ്ട് വിരാട് കോലി ട്വീറ്റ് ചെയ്തത്.

ജര്‍മ്മനിയുടെ പതിനെട്ടാം നമ്പര്‍ ജേഴ്സിയിലായിരുന്നു കോലി ആരാധകര്‍ക്ക് മുന്നിലെത്തിയത് കോലിയുടെ ട്വീറ്റ് കണ്ട ജര്‍മ്മന്‍ താരം ടോണി ക്രൂസ് ഇന്ത്യന്‍ നായകനെ അഭിനന്ദിക്കുകയും ഉടന്‍ തന്നെ ഒരു സമ്മാനം അയയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു. അധികം വൈകിയില്ല. ഫ്രാന്‍സിൽ നിന്ന് സമ്മാനമെത്തി, തന്‍റെ കയ്യൊപ്പോടികൂടി തന്‍റെ പതിനെട്ടാം നമ്പര്‍ ജര്‍മ്മന്‍ ജേഴ്സ്.

Scroll to load tweet…

ട്വിറ്ററിലൂടെ തന്നെ ക്രൂസിന് തന്നെ പറഞ്ഞ കോലി ഇറ്റലിക്കെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിജയാശംസകളും നേരുകയും തിരിച്ചു സമ്മാനം പ്രതീക്ഷിക്കന്നതായി അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ കോലിയുടെ 18നമ്പര്‍ നമ്പര്‍ ജേഴ്സിയാകും ക്രൂസിനുള്ള സമ്മാനമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അച്ഛനോടുള്ള ഇഷ്ടം കാരണമാണ് കോലി 18 ആം നമ്പര്‍ ജേഴ്സി ഉപയോഗിക്കുന്നത് എന്നാണ് വിശ്വാസം, 2006 ഡിസംബര്‍ 18ന് കോഹ്ലിയുടെ 18 ആം വയസിലാണ് കോഹ്ലിയുടെ അച്ഛന്‍ മരിച്ചത്.