പോളിന് പിന്‍ഗാമി; ലോകകപ്പ് പ്രവചിക്കാന്‍ അ​ക്കില്ലസ്

First Published 5, Mar 2018, 11:48 AM IST
Hermitage oracle cat to begin fat loss program ahead of 2018 FIFA World Cup
Highlights
  • പോള്‍ നീരാളിയെ ഓര്‍മ്മയില്ലെ, 2010ലെ ​ലോ​ക​ക​പ്പി​ൽ പോ​ൾ എ​ന്ന നീ​രാ​ളി​യാ​യി​രു​ന്നു പ്ര​വ​ച​നം ന​ട​ത്തി​യ​ത്

മോസ്കോ: പോള്‍ നീരാളിയെ ഓര്‍മ്മയില്ലെ, 2010ലെ ​ലോ​ക​ക​പ്പി​ൽ പോ​ൾ എ​ന്ന നീ​രാ​ളി​യാ​യി​രു​ന്നു പ്ര​വ​ച​നം ന​ട​ത്തി​യ​ത്. പലതും വളരെ കൃത്യമായിരുന്നു. അതിന് ശേഷം പോളിന് ഏറെ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇതാ റഷ്യയില്‍ ഈ വര്‍ഷം ജൂണ്‍ മാസം മുതല്‍ തുടങ്ങുന്ന ലോകകപ്പ് പ്രവചിക്കാന്‍ ഒരാള്‍ റെഡിയായിരിക്കുന്നു.

അ​ക്കില്ലസ് എ​ന്നാ​ണ് ഈ ​റ​ഷ്യ​ൻ പൂച്ചയാണ് കക്ഷി. മോസ്കോയിലെ സ്റ്റേ​റ്റ് ഹെ​ർ​മി​റ്റേ​ജ് മ്യൂ​സി​യ​ത്തി​ലെ അന്തേവാസിയായിരുന്നു കക്ഷി. അടുത്തിടെ ഫേസ്മസായ റെ​സ്പ​ബ്ലി​ക്ക കൊ​ഷെ​ക് ക്യാ​റ്റ് ക​ഫേ​യി​ലേ​ക്ക് പൂച്ചയെ മാ​റ്റി​യി​ട്ടു​ണ്ട്. 

2018 ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം ദേ​ശീ​യ പ​താ​ക​ക​ൾ​ക്കു കീ​ഴി​ൽ വ​ച്ചി​രി​ക്കു​ന്ന ബൗ​ൾ തെ​ര​ഞ്ഞെ​ടു​ത്താ​ണ് അ​ക്കില്ലസ് പ്ര​വ​ചിക്കുക. റ​ഷ്യ​യി​ൽ ന​ട​ന്ന 2017 ഫി​ഫ കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ൽ അ​ക്കില്ല‌സി​ന്‍റെ പ്ര​വ​ച​നം നൂ​റു ശ​ത​മാ​നം ശ​രി​യാ​യി​രു​ന്നു.

loader