ന്യൂയോര്‍ക്ക്: പരിവര്‍ത്തനങ്ങളിലൂടെയാണ് കൂടുതല്‍ പ്രചാരമുള്ള കായിക ഇനങ്ങളിലാന്നായി ക്രിക്കറ്റ് വളര്‍ന്നത്. ടെസ്റ്റ് ക്രിക്കറ്റിന് പിന്നാലെ ഏകദിനവും അതിന് ശേഷം ടി20യും ക്രിക്കറ്റിന്‍റെ സൗന്ദര്യം പൊളിച്ചെഴുതി. ക്രിക്കറ്റിന് പ്രചാരം കൂട്ടാനും കൂടുതല്‍ ആകര്‍ഷകമാക്കാനും നിരവധി നിര്‍ദേശങ്ങളാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.

ഇതിന്‍റെ ഭാഗമായി അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ റെഡിറ്റ് നടത്തിയ സര്‍വ്വേയില്‍ പല നിര്‍ദേശങ്ങളും ക്രിക്കറ്റ് പ്രേമികള്‍ പങ്കുവെച്ചു. എന്നാല്‍ ഉയര്‍ന്നുവന്ന പല നിര്‍ദേശങ്ങളും കൗതുകമുണര്‍ത്തുന്നതാണ്. 100 മീറ്ററില്‍ കൂടുതലുള്ള സിക്‌സിന് 10 റണ്‍സ് നല്‍കണമെന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇരട്ടി റണ്‍സ് അഥവാ 12 റണ്‍സ് നല്‍കണമെന്നായിരുന്നു മറ്റൊരാളുടെ നിര്‍ദേശം.