ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി റാഷിദ് ഖാന്‍. ഐസിസി പ്രഖ്യാപിച്ച പുതിയ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ റാഷിദ് ഒന്നാമതെത്തി. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഓള്‍റൗണ്ടറുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ദുബായ്: ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി റാഷിദ് ഖാന്‍. ഐസിസി പ്രഖ്യാപിച്ച പുതിയ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ റാഷിദ് ഒന്നാമതെത്തി. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ഓള്‍റൗണ്ടറുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഏഷ്യാകപ്പിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമതെത്താന്‍ സഹായിച്ചത്.

353 റേറ്റിംഗ് പോയിന്റാണ് റാഷിദ് ഖാനുള്ളത്. ഷാക്കിബിന് 341 പോയിന്റുണ്ട്. ഏഷ്യാ കപ്പിലെ അവസാന രണ്ട് മത്സരങ്ങള്‍ ഷാക്കിബ് കളിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാന്റെ തന്നെ മുഹമ്മദ് നബിയാണ് മൂന്നാം സ്ഥാനത്ത്. 337 റേറ്റിംഗ് പോയിന്റാണ് താരത്തിനു സ്വന്തമായുള്ളത്. ന്യൂസിലാണ്ടിന്റെ മിച്ചല്‍ സാന്റനര്‍(317), പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസ്(306) എന്നിവരാണ് ആദ്യ 5 സ്ഥാനങ്ങളിലുള്ളത്.