ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ആണ് ഇന്ത്യ ജയിച്ചത്.എസ് വി സുനില്‍ രണ്ടും രുപീന്ദര്‍ പാല്‍ സിംഗ്, മന്‍പ്രീത് സിംഗ്, തല്‍വീന്ദര്‍ സിംഗ് എന്നിവര്‍ ഒരു ഗോള്‍ വീതവും നേടി. നാലാം മിനിട്ടില്‍ മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.
ഏഴാം മിനിട്ടില്‍ തിരിച്ചടിച്ച പാക്കിസ്ഥാന്‍ സമനില ഗോള്‍ നേടി. എന്നാല്‍ പാക് പോരാട്ടം അവിടെ തീര്‍ന്നു. രണ്ടാം ക്വാര്‍ട്ടറില്‍ എസ് വി സുനില്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. ജയത്തോടെ ഇന്ത്യ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. പോയന്റ് പട്ടികയില്‍ ഒമ്പത് പോയന്റുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയിപ്പോള്‍.
ഓസ്‍ട്രേലിയ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. ജപ്പാനും കാനഡയ്ക്കും ഓസ്ട്രേലിക്കുമെതിരാ നിരാശാജനകമായ പ്രകടനത്തിനുശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്
