ഹോക്കി ലോകകപ്പ്: ഗോള്‍മഴക്കൊടുവില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ഫ്രാന്‍സ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 10:32 PM IST
Hockey World Cup France shocks Argentina
Highlights

ഹോക്കി ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. പൂള്‍ എ പോരാട്ടത്തില്‍ ഒളിംപിക് ചാമ്പ്യന്‍മാരായാ അര്‍ജന്റീനയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഫ്രാന്‍സ് വീഴ്ത്തി. ലോക റാങ്കിംഗില്‍ ഇരുപതാം സ്ഥാനക്കാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയെ അട്ടിമറിച്ചതോടെ സ്പെയിന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

 

ഭുബനേശ്വര്‍: ഹോക്കി ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. പൂള്‍ എ പോരാട്ടത്തില്‍ ഒളിംപിക് ചാമ്പ്യന്‍മാരായാ അര്‍ജന്റീനയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഫ്രാന്‍സ് വീഴ്ത്തി. ലോക റാങ്കിംഗില്‍ ഇരുപതാം സ്ഥാനക്കാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയെ അട്ടിമറിച്ചതോടെ സ്പെയിന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

ആറു പോയന്റുമായി അര്‍ജന്റീന നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. പൂള്‍ എയില്‍ നാലു പോയന്റ് വീതമുള്ള ഫ്രാന്‍സും ന്യൂസിലന്‍ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച ഗോള്‍ശരാശരി ഫ്രാന്‍സിന് അനുകൂലഘടകമാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പിന് യോഗ്യത നേടുന്നത്.

അര്‍ജന്റീന ഉണരും മുമ്പെ 3-0ന് ലീഡെടുത്ത ഫ്രാന്‍സ് അവരെ ഞെട്ടിച്ചിരുന്നു. ഇടവേളക്ക് മുമ്പ് അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ഫ്രാന്‍സ് വിട്ടുകൊടുത്തില്ല. മറ്റൊരു മത്സരത്തില്‍ സ്പെയിനിനെ ന്യൂസിലന്‍ഡ് 2-2 സമനിലയില്‍ തളച്ചു.

loader