ഹോക്കി ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ടീമില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം... 

ദില്ലി: ഈ മാസം 28ന് ഒഡീഷയിൽ തുടങ്ങുന്ന ഹോക്കി ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നായകനായി തുടരും. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷും ടീമിലുണ്ട്. 

പരിക്ക് ഭേദമാകാത്തതിനാല്‍ എസ്. വി.സുനില്‍, രമൺദീപ് സിംഗ് എന്നിവരെയും മോശം ഫോമിലുള്ള രുപീന്ദര്‍ പാൽ സിംഗിനെയും ടീമിൽ ഉള്‍പ്പെടുത്തിയില്ല. വെറ്ററന്‍ താരം ബരീന്ദര്‍ ലക്ര, ഹര്‍മന്‍പ്രീത് സിംഗ്, ആകാശ് ദീപ് സിംഗ് എന്നിവര്‍ ടീമിലുണ്ട്. ഉദ്ഘാടന ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ബെൽജിയവും കാനഡയും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്. അടുത്ത മാസം 16നാണ് ഫൈനല്‍.