Asianet News MalayalamAsianet News Malayalam

സന്തോഷ് ട്രോഫി: തെലങ്കാന- പുതുച്ചേരി മത്സരം സമനിലയില്‍; കേരളത്തിന് പ്രതീക്ഷ

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കേരളത്തിന് നേരിയ പിടിവള്ളി. തെലങ്കാനയെ പുതുച്ചേരി ഗോള്‍രഹിത സമനിലയില്‍ പിടിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകള്‍ വീണ്ടും സജീവമായത്.

hope for kerala in Santosh Trophy Knockout
Author
Neyveli, First Published Feb 8, 2019, 1:58 PM IST

നെയ്‌വേലി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കേരളത്തിന് നേരിയ പിടിവള്ളി. തെലങ്കാനയെ പുതുച്ചേരി ഗോള്‍രഹിത സമനിലയില്‍ പിടിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകള്‍ വീണ്ടും സജീവമായത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തില്‍ സര്‍വീസസിനെ 2-0ന് തോല്‍പ്പിച്ചാല്‍ കേരളത്തില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാം. 

തെലങ്കാനയ്ക്ക് നാലും കേരളത്തിന് രണ്ടും പോയിന്റാണുള്ളത്. തെലങ്കാന ഇന്ന് പുതുച്ചേരിയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഏഴ് പോയിന്റുമായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറമായിരുന്നു. എന്നാല്‍ മത്സരം സമനിലയില്‍ പിരഞ്ഞതോടെ തെലങ്കാന അഞ്ച് പോയിന്റില്‍ ഒതുങ്ങി. ഇനി സര്‍വീസസിനെ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാല്‍ കേരളം ഫൈനല്‍ റൗണ്ട് കളിക്കും. മുന്‍താരം വി പി ഷാജി പരിശീലിപ്പിക്കുന്ന കേരളത്തിന് ഇതുവരെ ഒറ്റഗോള്‍ നേടാനായിട്ടില്ല.

Follow Us:
Download App:
  • android
  • ios